ബാംഗ്ലൂർ: ലോകത്തിന് എന്ത് കൊണ്ടാണ് ഇന്ന് ഇന്ത്യ പോലൊരു രാജ്യത്തെ ആവശ്യമുള്ളതെന്ന് വെളിപ്പെടുത്തി വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. ഭാരതം അതിന്റെ ചിറകുകൾ വിടർത്തുകയാണ്. ഇന്ത്യ പോലൊരു രാജ്യത്തെ ഇന്ന് ലോകം ആഗ്രഹിക്കുന്നുണ്ട്. രണ്ട് വ്യത്യസ്ത ധ്രുവങ്ങൾ ഉള്ള ലോകത്തിന്റെ ഇടക്ക് വ്യത്യസ്ത ശക്തികളുടെ പരസ്പര സന്തുലിതത്വം നിലനിർത്താൻ ഇന്ത്യയെ പോലൊരു ശക്തിയെ ലോകം ആഗ്രഹിക്കുന്നു. ജയശങ്കർ വ്യക്തമാക്കി.
ബംഗളൂരുവിലെ പിഇഎസ് സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷത്തിൽ ‘വൈ ഭാരത് മാറ്റേഴ്‌സ്’ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് സംസാരിക്കവെയാണ്. ഉക്രെയ്നിലെ സംഘർഷം പോലെ സങ്കീർണ്ണമായ ഒരു പ്രശ്നമായാലും അതല്ല ഇൻഡോ പസഫിക്കിലെ ഗതിവിഗതികൾ ആയാലും അഭിപ്രായ രൂപീകരണത്തിനും നിലപാടുകൾക്കും ഇന്ന് ഇന്ത്യ ആരെയും ആശ്രയിക്കുന്നില്ല എന്ന് വ്യക്തമാക്കിയ ജയശങ്കർ ഇന്ന് ഇന്ത്യക്ക് സ്വന്തമായ നിലപാടുകളാണുള്ളത് എന്ന് കൂട്ടിച്ചേർത്തു.
ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ച ഇഎഎം ജയശങ്കർ, കൂടുതൽ ഭാരതത്തെ കേന്ദ്രീകരിച്ചുള്ള സമീപനത്തിന് ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വീക്ഷണത്തെ വ്യത്യസ്തമായി രൂപപ്പെടുത്താനാകുമെന്ന് പറഞ്ഞു. “നമ്മൾ കൂടുതൽ ഭാരതീയമായിരുന്നുവെങ്കിൽ ചൈനയുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ച് നമുക്ക് കുറച്ചുകൂടി യാഥാർഥ്യ ബോധം ലഭിക്കുമായിരുന്നു.
നെഹ്രുവിന്റെ കാലഘട്ടത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ധേഹം ചൈനയെ ഉദാത്തവത്കരിച്ചു കൊണ്ടാണ് തന്റെ പ്രതിരോധ നയങ്ങൾ അടക്കം രൂപീകരിച്ചിരുന്നത്. ഇന്ത്യക്ക് സൈന്യത്തെ തന്നെ ആവശ്യമില്ലെന്ന് പറഞ്ഞ നെഹ്‌റുവിന്റെ തെറ്റിദ്ധാരണാപരമായ നയങ്ങൾ കാരണമായിരുന്നു 1962 ലെ ഇന്തോ ചൈനാ യുദ്ധത്തിൽ ഇന്ത്യക്ക് പരാജയം നേരിടേണ്ടി വന്നത്.
മോദിക്ക് മുമ്പും ശേഷവുമുള്ള വിദേശനയം തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്, “പുതിയ ചിന്താരീതിയാണ് അതിനുള്ള ഉത്തരം” എന്ന് ജയശങ്കർ പറഞ്ഞു
“ഉദാഹരണത്തിന്, ഞങ്ങളുടെ അയൽപക്കത്തെ എടുത്ത് അവരെ പങ്കാളികളാക്കുക, നിങ്ങളോട് അസൂയപ്പെടുന്ന എതിരാളികളല്ല, മറിച്ച് നിങ്ങളിൽ നിന്ന് പ്രയോജനം നേടുന്ന അയൽക്കാരെയാണ് നമ്മൾ ഇന്ന് ഉണ്ടാക്കുന്നത്. നമ്മുടെ അയൽക്കാർ ഇന്ന് ഇന്ത്യയെ വിദ്യാഭ്യാസവും ആരോഗ്യവുമായിട്ടാണ് ബന്ധപ്പെടുത്തുന്നത്. നമ്മുടെ പുതിയ ബന്ധങ്ങൾ അവർ കാണുന്നുണ്ട് … നമ്മൾ നമ്മുടെ ചരിത്രം തിരിച്ചുപിടിക്കുകയാണ്. ഉദാഹരണത്തിന് പറയുകയാണെങ്കിൽ വിയറ്റ്നാമിന്റെ മധ്യഭാഗത്ത് ആയിരം വർഷം പഴക്കമുള്ള ശിവക്ഷേത്രങ്ങളുണ്ട്. ഗൾഫിലേക്ക് നോക്കൂ, അറുപതുകളിലും എഴുപതുകളിലും ഇവയിൽ ഇവയിൽ ചില രാജ്യങ്ങളിൽ ഇന്ത്യൻ രൂപയ്ക്ക് നിയമസാധുത ഉണ്ടായിരുന്നു. എന്നാൽ നമുക്ക് നമ്മെ കുറിച്ച് തന്നെയുള്ള കാഴ്ചപ്പാട് ചെറുതായതിനാൽ ഈ ബന്ധങ്ങൾ നമ്മൾ ഉപേക്ഷിച്ചു,
എന്നാൽ മോദിക്ക് ശേഷം ഈ ചിന്താഗതി മാറി. നമ്മൾ നമ്മളെ വിലവെക്കാൻ തുടങ്ങിയപ്പോൾ ലോകവും ഭാരതത്തെ ആദരിക്കുവാൻ തുടങ്ങി ജയശങ്കർ കൂട്ടിച്ചേർത്തു
Discussion about this post