ന്യൂഡല്‍ഹി: ജപ്പാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയ്ക്ക് കത്തെഴുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി .മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഭൂകമ്പത്തെക്കുറിച്ച് അറിയുന്നതില്‍ തനിക്ക് അതിയായ വേദനയും ആശങ്കയുമുണ്ടെന്നും പ്രധാനമന്ത്രി മോദി ജാപ്പനീസ് പ്രധാനമന്ത്രിയോട് പറഞ്ഞു.
‘ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ദുരന്തത്തില്‍പ്പെട്ട ജപ്പാനോടും അവിടുത്തെ ജനങ്ങളോടും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.’സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.
7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 64 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.അവശിഷ്ടങ്ങളും തകര്‍ന്ന റോഡുകളും ഇപ്പോഴും ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും തടസ്സമാകുന്നുണ്ടെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.വാജിമ സിറ്റിയില്‍ വീടുകള്‍ ഉള്‍പ്പെടെ 25 കെട്ടിടങ്ങള്‍ തകര്‍ന്നു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ അസൈച്ചി സ്ട്രീറ്റിന് ചുറ്റും കടകളും വീടുകളും ഉള്‍പ്പെടെ 200 ഓളം കെട്ടിടങ്ങള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
Discussion about this post