അയോദ്ധ്യ: പ്രഭുശ്രീരാമനായുള്ള സ്വർണപാദുകങ്ങൾ തലയിലേറ്റിക്കൊണ്ടുള്ള ഭക്തന്റെ യാത്ര ലോകശ്രദ്ധ ആകർഷിക്കുന്നു. ഹൈദരാബാദ് സ്വദേശിയായ 64 കാരൻ ചല്ലാ ശ്രീനിവാസ് ശാസ്ത്രിയാണ് തന്റെ അചഞ്ചലമായ ഭക്തികൊണ്ട് പ്രശസ്തനാവുന്നത്. 65 ലക്ഷം രൂപ ചെലവിൽ സ്വർണവും വെള്ളിയും രത്‌നങ്ങളും ഉപയോഗിച്ച് നിർമ്മിച്ചതാണ് പാദുകങ്ങൾ. നിരവധി പുണ്യസ്ഥലങ്ങൾ സന്ദർശിച്ചുകൊണ്ടാണ് യാത്രപുരോഗമിക്കുന്നത്. ഒഡീഷയിലെ പുരി, മഹാരാഷ്ട്രയിലെ ത്രയംബക്, ഗുജറാത്തിലെ ദ്വാരക തുടങ്ങി നിരവധി സ്ഥലങ്ങൾ ശാസ്ത്രി ഇതിനകം പിന്നിട്ടുകഴിഞ്ഞു. ഒരു ദിവസം 30 മുതൽ 50 കിലോമീറ്റർ വരെയാണ് സ#്ചരിക്കുന്നത്. ഏകദേശം 10 ദിവസത്തിനുള്ളിൽ അയോദ്ധ്യയിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വനവാസ കാലത്ത് ശ്രീരാമൻ പിന്തുടർന്ന പാതയെക്കുറിച്ച് 15 വർഷമായി ഗവേഷണം നടത്തിയ റിട്ടയേർഡ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ ഡോ രാമാവതാർ കണ്ടെത്തിയ മാപ്പ് താൻ പിന്തുടരുകയാണെന്ന് ശാസ്ത്രി പറഞ്ഞു.
പുണ്യനഗരിയിലെത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പാദരക്ഷകൾ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
എന്റെ അച്ഛൻ അയോദ്ധ്യയിലെ കർസേവയിൽ പങ്കെടുത്തു. അദ്ദേഹം ഹനുമാന്റെ ശക്തനായ ഭക്തനായിരുന്നു. അയോധ്യയിൽ രാമക്ഷേത്രം പണിയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അദ്ദേഹം ഇല്ലാതായതിനാൽ അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാൻ ഞാൻ തീരുമാനിച്ചു.2019ലെ സുപ്രീം കോടതി വിധിക്ക് ശേഷം രാമക്ഷേത്രത്തിനുള്ള സംഭാവനയുടെ ഭാഗമായി താൻ ഇതുവരെ അഞ്ച് വെള്ളി ഇഷ്ടികകൾ സംഭാവന ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.










