ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിലെ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉറപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് ഷെരീഫ് ഇക്കാര്യം അറിയിച്ചത്.
ആക്രമണത്തെ അപലപിച്ച ഷെരീഫ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പൂര്‍ണ്ണമായ സഹകരണം ഉണ്ടാവുമെന്നും അറിയച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു
Discussion about this post