ന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ പ്രധാനമന്ത്രിനരേന്ദ്രമോദിയ്‌ക്കെതിരായ അധിക്ഷേപരാമർശത്തിൽ ഒറ്റക്കെട്ടായി മറുപടി കൊടുത്ത് ഇന്ത്യക്കാർ. മാലിദ്വീപിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കിയതായി നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.മാലിദ്വീപിലേക്കുള്ള 8,000-ത്തിലധികം ഹോട്ടൽ ബുക്കിംഗുകളും 2,500 വിമാന ടിക്കറ്റുകളുമാണ് ഇതിനകം റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
മന്ത്രിമാരുടെ പരാമർശത്തിനെതിരെ ‘മാലദ്വീപിനെ ബഹിഷ്‌കരിക്കുക’ എന്ന പരാമർശവുമായി നിരവധിപ്പേരാണ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ രംഗത്തെത്തിയത്. ExploreIndianIslands എന്ന ഹാഷ്ടാഗും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി ബോളിവുഡ് താരങ്ങളാണ് ലക്ഷദ്വീപിലെ ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
മാലിദ്വീപ് മന്ത്രിയുടെ പരാമർശത്തിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിൽൽ മന്ത്രിയുടെ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരാമർശം വിവാദമായതിനു പിന്നാലെ നിലവിൽ ഈ ട്വീറ്റ് ലഭ്യമല്ല,
പരാമർശത്തിനെതിരെ ഇന്ത്യക്കാരെ കൂടാതെ മാലിദ്വീപിലെ നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ അന്തസിന് ചേരുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും ഷിയുനയുടെ പരാമർശം നിരവധിയാളുകളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നുമാണ് ട്വീറ്റുകൾ.











Discussion about this post