തിരുവനന്തപുരം : കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം 5 ആക്കാൻ നീക്കവുമായി സംസ്ഥാന സർക്കാർ. വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി സർവീസ് സംഘടനകളുടെ പ്രത്യേക യോഗം വിളിച്ചു. ചീഫ് സെക്രട്ടറി വിളിച്ചു ചേർത്തിട്ടുള്ള സർവീസ് സംഘടനകളുടെ യോഗം വെള്ളിയാഴ്ച ഓൺലൈൻ ആയി നടക്കും.
ഭരണ പരിഷ്ക്കാര കമ്മീഷന്റെയും ശമ്പള കമ്മീഷന്റെയും ശുപാർശയുടെ അടിസ്ഥാനത്തിലാണ് പ്രവൃത്തി ദിവസങ്ങളുടെ എണ്ണം കുറയ്ക്കാൻ ഒരുങ്ങുന്നത്. പ്രവൃത്തി ദിവസങ്ങളുടെ എണ്ണത്തിൽ ഒരു ദിവസം കുറച്ച് പകരം ഒരു മണിക്കൂർ ജോലി സമയം കൂട്ടണമെന്നാണ് നിർദേശം. ഒരു മണിക്കൂർ ജോലികൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ല. എന്നാൽ, പൊതു അവധി ദിവസങ്ങൾ കുറയ്ക്കണമെന്ന നിർദേശത്തിൽ സർവീസ് സംഘടനകൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്.









Discussion about this post