2025-26 മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനത്തിന്റെ കണക്ക് പുറത്ത്. 92 കോടി രൂപയാണ് ആകെ ലഭിച്ചത്. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69) 33.33 ശതമാനം കൂടുതലാണിത്.
വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണിത്. 47 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം 32 കോടിരൂപയായിരുന്നു ലഭിച്ചിരുന്നത്. 46.86 ശതമാനമാണ് വരുമാനത്തിലെ വർദ്ധനവ്. അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടിരൂപയാണ് ലഭിച്ചത്.
കഴിഞ്ഞവർഷവും ഏകദേശം ഇതേ തുകയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയിൽ നിന്നുള്ള വരുമാനം 2024 ൽ ഇതേ സമയം 22 കോടി രആയിരുന്നപ്പോൾ ഈ സീസണിൽ അത് 26 കോടിയായി മാറി. 18.18 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയിരിക്കുന്നത്.













Discussion about this post