തൃശൂർ വരന്തപ്പിള്ളി മാട്ടുമലയിൽ അർച്ചന(20) വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിന്റെ മാതാവും അറസ്റ്റിൽ. അർച്ചനയുടെ അച്ഛന്റെ പരാതിയിൽ ഭർത്താവ് ഷാരോണിന്റെ മാതാവ് മക്കോത്ത് വീട്ടിൽ രജനി(48)നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീധന പീഡന വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മനയ്ക്കലക്കടവ് വെളിയത്തുപറമ്പിൽ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് മരിച്ച അർച്ചന. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിഗമനം.
ആറ് മാസം മുൻപായിരുന്നു അർച്ചനയുടെയും ഷാരോണിന്റെയും വിവാഹം. വീട്ടുകാർ സമ്മതിക്കാതിരുന്നതിനാൽ ഷാരോണിനൊപ്പം അർച്ചന ഇറങ്ങിപ്പോവുകയായിരുന്നു.വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അർച്ചനയെ ഷാരോൺ ഉപദ്രവിക്കാൻ തുടങ്ങി. അർച്ചന പഠിക്കുന്നതിൽ ഷാരോണിന് താത്പര്യം ഇല്ലായിരുന്നു.സംശയത്തിന്റെ പേരിൽ ഷാരോൺ അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നു. ഫോൺ ഉപയോഗിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു.













Discussion about this post