ന്യൂഡൽഹി : കാൻസർ രോഗികളിലെ ന്യൂട്രോപീനിയ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു ബയോസിമിലറിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അംഗീകാരം. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ലുപിന് ആണ് യുഎസ് എഫ്ഡിഎയിൽ നിന്നുള്ള അംഗീകാരം ലഭിച്ചത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ലുപിൻ. കമ്പനിയുടെ Armlupeg (pegfilgrastim-unne) 6 മില്ലിഗ്രാം/0.6 മില്ലി ഇഞ്ചക്ഷൻ ആണ്
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നേടിയിരിക്കുന്നത്. യുഎസ് എഫ്ഡിഎ നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് മരുന്നിന് അംഗീകാരം നൽകിയത്.
ഈ ഇന്ത്യൻ നിർമ്മിത മരുന്ന് വിപണിയിൽ എത്തുന്നതോടെ ഇന്ത്യയിൽ കാൻസർ ചികിത്സ കൂടുതൽ ചെലവുകുറഞ്ഞതും എളുപ്പവുമാകും. രോഗികൾക്ക് കൂടുതൽ താങ്ങാനാവുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ മരുന്നുകൾ നൽകുക എന്ന ലുപിന്റെ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ലുപിൻ സിഇഒ വിനിത ഗുപ്ത പറഞ്ഞു. കമ്പനിയുടെ പൂനെയിലുള്ള നിർമ്മാണ കേന്ദ്രത്തിൽ ആയിരിക്കും ഈ മരുന്ന് നിർമ്മിക്കുക എന്നും ലുപിൻ വ്യക്തമാക്കി.









Discussion about this post