വയനാട് : വയനാട് വെള്ളാരംകുന്നില്‍ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തെ തുടർന്ന് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 4:30ഓടെയായിരുന്നു അപകടം നടന്നത്.
ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ കെഎസ്ആർടിസി ബസാണ് വെള്ളാരംകുന്നില്‍ വെച്ച് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റിയ ബസ് റോഡിനോട് ചേർന്നുള്ള താഴ്ന്ന പ്രദേശത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ കൽപ്പറ്റയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Discussion about this post