തിരുവനന്തപുരം: സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു. പുതുവത്സര ദിനത്തിൽ താഴേക്കിറങ്ങിയ സ്വർണ്ണവില ഇപ്പോഴും ഇടിവിൽ തന്നെ തുടരുകയാണ്. ഇന്ന് ഒരുപവൻ സ്വർണ്ണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് പവന് 46240 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആറ് ദിവസത്തിനുള്ളിൽ 660 രൂപയുടെ ഇടിവാണ് ഉണ്ടായത്.
ജനുവരി രണ്ടിന് സ്വർണ്ണവില ഉയർന്നിരുന്നു. എന്നാൽ, മൂന്നിന് 200 രൂപ കുറഞ്ഞ് വില 47000 രൂപക്ക് താഴെയെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 20 രൂപ കുറഞ്ഞു. വിപണി വില 5780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4785 രൂപയാണ്. അഞ്ചാം തിയതി 46,400 രൂപയിലെത്തിയ സ്വർണ്ണവില ഇന്നലെ വരെയും മാറ്റമില്ലാതെ തുടരുകയായിരുന്നു.
വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ 2 രൂപ കുറഞ്ഞു. വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.
Discussion about this post