തെലങ്കാന: തെലങ്കാനയിൽ ട്രെയിൻ പാളം തെറ്റി അപകടം. ചാർമിനാർ എക്സ്പ്രസിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. നാമ്പള്ളി റെയിൽ വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം നടന്നത്.
അപകടത്തിൽ പരിക്കേറ്റവരെ റെയിൽ വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 9.45 ഓടെയാണ് അപകടം നടന്നതെന്ന് റെയിൽ വേ ചീഫ് പബ്ലിക്ക് റിലേഷൻ ഓഫീസർ രാകേഷ് പറഞ്ഞു.
‘ രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്. ട്രാക്കുകൾ അവസാനിക്കുന്ന ടെർമിനൽ സ്റ്റേഷനാണ് ഇത്. ഇവിടെ അപകട സാധ്യത ഏറെയാണ്. ട്രാക്ക് അവസാനിക്കുമ്പോൾ തന്നെ ട്രെയിൻ നിർത്തേണ്ടതായിരുന്നു. എന്നാൽ, ട്രാക്കും കഴിഞ്ഞ് ട്രെയിൻ നീങ്ങുകയും ഇടിക്കുകയുമായിരുന്നു. അപകടത്തിൽ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്’- സിപിആർഒ വ്യക്തമാക്കി.
ട്രെയിനിന്റെ വാതിലിനടുത്ത് നിന്നിരുന്ന ആളുകൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെല്ലാം റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post