സോൾ: ഏകദേശം 3 വർഷത്തിന് ശേഷം രാജ്യത്തേക്ക് വിനോദസഞ്ചാരികൾക്ക് അനുമതി നൽകി ഉത്തരകൊറിയ. കോവിഡ് 19 ന്റെ വ്യാപന സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണത്തിന് ഇപ്പോഴാണ് അയവ് വരുത്തിയത്. പൂർണമായും വിദേശികൾക്ക് അനുമതി നൽകിയിട്ടില്ലെങ്കിലും ഘട്ടംഘട്ടമായ രാജ്യത്തേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്നാണ് വിവരം.
റഷ്യയിൽ നിന്നുള്ള സംഘമാണ് ഉത്തരകൊറിയയിൽ നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആദ്യ സന്ദർശനം നടത്തുന്നത്.
ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും സെപ്തംബറിൽ കിഴക്കൻ റഷ്യയിൽ നടന്ന ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്താരാഷ്ട്ര ഉപരോധങ്ങൾക്കിടയിലും സാമ്പത്തിക, രാഷ്ട്രീയ, സൈനിക മേഖലകളിൽ ആഴത്തിലുള്ള സഹകരണം ഇരുവരും പരസ്പരം ഉറപ്പുനൽകിയിരുന്നു.
Discussion about this post