ബംഗലൂരു: ഇതരമതസ്ഥനൊപ്പം ഹോട്ടലില്‍ പോയ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ ഹവേരിയിലായിരുന്നു സംഭവം. സംഭവത്തില്‍ മുഖ്യപ്രതിയായ അഫ്താബ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുവതി പോലീസില്‍ പരാതി നല്‍കി.
സിര്‍സിയില്‍ നിന്നും കദ്രിയിലെത്തിയ യുവതി സുഹൃത്തിനൊപ്പം ഹോട്ടലില്‍ കയറി നിമിഷങ്ങള്‍ക്കകം ഒരുപറ്റം യുവാക്കള്‍ കൂട്ടമായെത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. ആണ്‍സുഹൃത്തിനെ മൃഗീയമായി മര്‍ദ്ദിച്ച് അവശനാക്കി മൃതപ്രായനാക്കിയ ശേഷം അക്രമികള്‍ യുവതിയെ ആക്രമിച്ചു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം അക്രമികള്‍ യുവതിയെ സമീപത്തുള്ള ആളൊഴിഞ്ഞ കുറ്റിക്കാട്ടിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയെ കടത്തിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറിന്റെ ഡ്രൈവറും ഇവരെ പീഡിപ്പിച്ചു.
സംഭവത്തിന് ശേഷം അവശയായ യുവതിയെ റോഡില്‍ ഇറക്കിവിട്ട അക്രമികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് യുവതി തന്നെ നേരിട്ടെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവങ്ങളുടെ സ്വയം ചിത്രീകരിച്ച ചില ദൃശ്യങ്ങളും യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. മുഴുവന്‍ പ്രതികളെയും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
Discussion about this post