കൊല്ലം: പട്ടത്താനത്ത് അച്ഛനെയും മക്കളെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9) മകൾ ദേവനന്ദ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മക്കളെയും കൊന്ന് ജോസ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഇന്നലെ രാവിലെയാണ് സംഭവം.
കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ജോസിന്റെ മൃതദേഹം. മക്കളുടെ മൃതദേഹം ഹാൻഡ് റെയിലിൽ നിന്നും താഴേക്ക് കെട്ടിത്തൂക്കിയ നിലയിലുമായിരുന്നു. കുട്ടികളുടെ അമ്മ ഡോക്ടറാണ്. ഇവർ മറ്റൊരു സ്ഥലത്ത് താമസച്ച് പിജിക്ക് പഠിക്കുകയാണ്. ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.
പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post