മാലെ; പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അധിക്ഷേപിച്ചുള്ള മന്ത്രിമാരുടെ പരാമർശങ്ങൾ വിവാദമായി തുടരുന്നതിനിടെ ഇന്ത്യയുടെ മുൻകാല സഹായങ്ങളെ പ്രകീർത്തിച്ച് മുൻ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയ വക്താവ് രംഗത്ത്.
മാലിദ്വീപിൽ ആയിരക്കണക്കിന് ഇന്ത്യൻ സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്ന ‘ഇന്ത്യ ഔട്ട്’ പ്രതിഷേധക്കാരുടെ അവകാശവാദത്തെ തള്ളിയ സഫാത്ത് അഹമ്മദ്, ഇന്ത്യയുടെ 75 സൈനികർ മറക്കാനാവാത്ത സഹായമാണ് മാലിയ്ക്ക് നൽകിയിട്ടുള്ളതെന്ന് പറയുന്നു. ഒരുദശാബ്ദത്തിലേറെയായി നിരായുധരായി മാലിദ്വീപിൽ കഴിയുന്ന സൈനികർ സർക്കാരിന്റെകൂടെ നിരവധി സന്നിദ്ഗ ഘട്ടത്തിൽ പങ്കുചേർന്നു.
ഇന്ത്യ ഒരു തന്ത്രപരമായ സഖ്യകക്ഷിയാണ്.ആളുകൾ എന്ത് ആരോപണങ്ങൾ ഉന്നയിച്ചാലും പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ എന്തായാലും, ഒരു ദശാബ്ദത്തിലേറെയായി (മാലിദ്വീപിൽ) നിലയുറപ്പിച്ച ഇന്ത്യൻ സൈനികർ (മാലിദ്വീപ്) സർക്കാരിന്റെ അനുമതിയോടെയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി.
മാലിദ്വീപിലെ ഇന്ത്യൻ ഉദ്യോഗസ്ഥരും ഇന്ത്യ സമ്മാനിച്ച രണ്ട് ഹെലികോപ്റ്ററുകളും ഉപയോഗിച്ച് 2019 മുതൽ 2023 വരെയുള്ള കാലയളവിനുള്ളിൽ 495 ജീവനുകളെ രക്ഷിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.










