തൃശൂർ: കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ശ്രീനാരായണപുരം സ്വദേശി വിഷ്ണു (30) ആണ് മരിച്ചത്. വൈകീട്ടോടെ ശ്രീകൃഷ്ണമുഖം കടപ്പുറത്തായിരുന്നു സംഭവം.
തെർമകോളിൽ നിർമ്മിച്ച വഞ്ചി മറിഞ്ഞാണ് അപകടം ഉണ്ടായത്. മത്സ്യത്തൊഴിലാളികളായ വിഷ്ണവും സൃഹൃത്ത് ബിജുവും ചേർന്ന് വൈകീട്ട് വഞ്ചിയിൽ മീൻ പിടിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനിടെ വഞ്ചി പെട്ടെന്ന് മറിയുകയായിരുന്നു. ഇതോടെ ഇരുവരും വെള്ളത്തിലേക്ക് മറിഞ്ഞു.
ബിജു നീന്തി രക്ഷപ്പെട്ടു. കരയിൽ എത്തിയപ്പോഴായിരുന്നു വിഷ്ണുവിനെ കാണാനില്ലെന്ന് വ്യക്തമായത്. ഇതോടെ നാട്ടുകാരെയും പോലീസിനെയുമെല്ലാം വിവരം അറിയിക്കുകയായിരുന്നു. അഴീക്കോട് തീരദേശ പോലീസും, ഫിഷറീസ് റെസ്ക്യു സംഘവും, മത്സ്യതൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post