ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ വെടിവയ്പ്പ്. ഇതേ തുടർന്ന് സുരക്ഷാ സേന വ്യാപക പരിശോധന ആരംഭിച്ചു. പൂഞ്ച് ജില്ലയിൽ വൈകീട്ടോടെയായിരുന്നു സംഭവം.
ലോവർ കൃഷ്ണഘാട്ടി സെക്ടറിലെ ധര ധുല്ലിയാൻ പ്രദേശത്ത് ആയിരുന്നു സംഭവം. പട്രോളിംഗിനായി പ്രദേശത്ത് എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഇവരുടെ വാഹനം ലക്ഷ്യമിട്ട് ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ഭീകരർ അതിവേഗത്തിൽ കടന്നുകളഞ്ഞു. ഭീകരരുടെ ആക്രമണത്തിൽ ആർക്കും പരിക്കില്ല.
സംഭവത്തിന് പിന്നാലെ കടുതൽ സേനാംഗങ്ങൾ എത്തി സ്ഥലത്ത് പരിശോധന നടത്തി. ആക്രമണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post