തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെപ്പോലെയെന്ന പരാമർശത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രി സൂര്യനെപ്പോലെയെന്ന പരാമർശത്തിൽ വ്യക്തിപൂജയില്ല. വ്യക്തിപൂജ നടത്തുന്ന പാർട്ടിയല്ല സിപിഎം. പറഞ്ഞതിൽ തെറ്റില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിനെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പിണാറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം നടക്കട്ടെ. ആർക്കാണ് അതിൽ പ്രയാസം. അന്വേഷണത്തില്‍ സിപിഎം പ്രതിക്കൂട്ടിലാകില്ല. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ബേജാറൊന്നുമില്ല. ഞങ്ങള്‍ക്കില്ലാത്ത ബേജാറ് നിങ്ങള്‍ക്കെന്തിനാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട നീക്കമാണിതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
നവകേരള സദസ്സ് വൻ വിജയമായിത്തീർന്നതായും എംവി ഗോവിന്ദൻ വ്യക്തമാക്കി. അപേക്ഷകൾ പരിശോധിക്കാൻ പ്രത്യേക സംവിധാനമുണ്ട്. പ്രശ്നപരിഹാരത്തിന് പുതിയ ശ്യംഖല തീർത്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഒന്നാം പിണറായി സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചെങ്കിൽ രണ്ടാം പിണറായി കാലത്തെ വലിയ മുന്നേറ്റമായിരുന്നു സദസ്സ്. ഇതുവഴി 35 ലക്ഷം ആളുകളുമായി സംസാരിച്ചു. രാഷ്ട്രീയമായി സമനില തെറ്റിയിരിക്കുകയാണ് പ്രതിപക്ഷത്തിനെന്നും എംവി ഗോവിന്ദൻ പരിഹസിച്ചു.
Discussion about this post