ബംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു. കൽബുർഗി എംഎൽഎ ബസവരാജ് മട്ടിമുഡയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
ഉച്ചയോടെയായിരുന്നു സംഭവം. ഷഹബാബ് മണ്ഡലം സന്ദർശിക്കാൻ അണികൾക്കൊപ്പം പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് അപകടം ഉണ്ടായത്. ഇടവഴിയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിന് എതിരെ ഇരുചക്രവാഹനം പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ ഡ്രൈവർ കാർ വെട്ടിച്ചു. ഈ സമയം നിയന്ത്രണം നഷ്ടമായി കാർ തലകീഴായി മറിയുകയായിരുന്നു.
എംഎൽഎ ഉൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post