ഹൃത്വിക് റോഷൻ നായകനായി എത്തുന്ന പുതിയ ആക്ഷൻ ത്രില്ലർ ഫൈറ്ററിന്റെ ട്രെയ്ലർ നാളെ പുറത്തിറങ്ങും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചുകൊണ്ട് ഹൃത്വിക് റോഷൻ ആണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടത്. ഈ മാസം 25നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.
ദീപിക പദുകോൺ ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഞ്ജീദ ഷെയ്കും ഒരു നിർണായക വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. വ്യോമസേന പൈലറ്റുമാരുടെ വേഷത്തിലാണ് ചിത്രത്തിൽ ഹൃത്വിക് റോഷനും ദീപികയുമെത്തുന്നത്. ‘പഠാന്’ ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൈറ്റർ.
മോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വയാകോം 18 സ്റ്റുഡിയോസും മര്‍ഫ്ലിക്സ് പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം.
Discussion about this post