എറണാകുളം: പ്രൊഫ എംകെ സാനു തന്നെക്കുറിച്ച് ഒരു പുസ്തകമെഴുതിയത് വിസ്മയിപ്പിക്കുന്നുവെന്ന് നടൻ മോഹൻലാൽ. പ്രൊഫ എംകെ സാനു രചിച്ച ‘മോഹൻലാൽ അഭിനയ കലയുടെ ഇതിഹാസം’ എന്ന പുസ്തത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സാനുമാഷിനെ പോലെ നിരൂപണ സിദ്ധിയുള്ള ഒരാൾ എന്നെപ്പോലെ ഒരാളെ കറിച്ച് പുസ്തകം എഴുതുക എന്നത് വിസ്മയം തന്നെയാണ്. കലയുടെ മണ്ണിൽ നിന്നുകൊണ്ട് ഞാൻ ചെയ്തിട്ടുള്ള ഏറ്റവും ചെറിയ കാര്യങ്ങൾക്ക് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരവും ബഹുമതിയുമായി ഞാൻ ഇതിനെ കാണുന്നു’- മോഹൻ ലാൽ പറഞ്ഞു.
അമൃത ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട് സംഗീത സംവിധായകൻ എം ജയചന്ദ്രന് നൽകിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്.
പ്രൊഫ എംകെ സാനു അവാർഡ് ദാനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. എംടി വാസുദേവൻ നായർക്കായിരുന്നു ഈ വർഷത്തെ പുരസ്‌കാരം. എന്നാൽ, അനാരോഗ്യം കാരണം അദ്ദേഹം ചടങ്ങിന് എത്തിയിരുന്നില്ല. പകരം അദ്ദേഹത്തിന്റെ പ്രതിനിധിയാണ് മോഹൻലാലിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയത്.
Discussion about this post