വെഞ്ഞാറംമൂട്; തിരുവനന്തപുരത്ത് ഇലക്ട്രിക് പോസ്റ്റിൽ തല ഇടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. വെഞ്ഞാറമൂട് വൈഷ്ണവത്തിൽ ദീപു-ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയിൽ വച്ച് അമ്മക്കൊപ്പം ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെയാണ് ദുരന്തം. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും കുട്ടി തല പുറത്തേക്ക് ഇടുകയും പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു.
Discussion about this post