ന്യൂഡല്‍ഹി:മകരസംക്രാന്തി ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ത്രമോദി. ധ്യാനത്തിന്റെയും പരോപകാരത്തിന്റെയും പവിത്രമായ ആചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ ഉത്സവത്തില്‍ എന്റെ ഹൃദയത്തില്‍ നിന്ന് എല്ലാവര്ക്കും ആശംസകള്‍ അറിയിക്കുന്നു.എന്റെ എല്ലാ ജനങ്ങള്‍ക്കും സന്തോഷവും ,സമൃദ്ധിയും, വിജയവും, നല്ല ആരോഗ്യവും ഞാന്‍ നേരുന്നു എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും ,ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭക്തജനങ്ങള്‍ക്ക് ആശംസ അറിയിച്ചു.
തലസ്ഥാനത്തെ പ്രധാനമന്ത്രിയുടെ വസതിയില്‍ പശുക്കള്‍ക്ക് ഭക്ഷണം നല്‍കിയും അവയോടൊപ്പം സമയം ചെലവഴിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മകരസംക്രാന്തി ആഘോഷിച്ചത്. പശുക്കളും പശുക്കിടാങ്ങളും അടക്കമുള്ള ഒരു സംഘത്തോടൊപ്പം സമയം ചെലവഴിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
പൗഷമാസത്തില്‍ സൂര്യന് മകര രാശിയില്‍ പ്രവേശിക്കുന്ന സമയത്താണ് ഭാരതീയര്‍ മകരസംക്രാന്തി ആഘോഷിക്കുന്നത്. ഹൈന്ദവ വിശ്വാസം അനുസരിച്ച് മകരസംക്രാന്തി ദിനത്തിലാണ് ശനിദേവനെ കാണാനായി പിതാവായ സൂര്യദേവന് എത്തുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക വ്യത്യാസങ്ങളോടെ മകരസംക്രാന്തി ഉത്സവം ആഘോഷിക്കാറുണ്ട്.
Discussion about this post