മീററ്റ്: മുസ്ലിങ്ങള്‍ ലോകത്ത് എവിടെയെങ്കിലും സുരക്ഷിതരാണെങ്കില്‍ അത് ഇന്ത്യയിലാണെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. .മുലായം സിങ് യാദവ്, നിതീഷ് കുമാര്‍, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള് എന്നിവര്‍ രാജ്യത്തിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു. മീററ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുസ്ലിം സമൂഹമാണ്. മധ്യപ്രദേശിലെ ഒരു ലക്ഷം മുസ്ലിങ്ങള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അനുകൂലിക്കുന്നവരാണെന്നും അവര്‍ അത് എഴുതി ഒപ്പിട്ട് നല്‍കിയിട്ടുണ്ടെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
Discussion about this post