ന്യൂഡൽഹി: ഭഗവാൻ ശ്രീരാമൻ ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണെന്നും രാജ്യത്തെ ഓരോ പൗരനും അതിൽ അഭിമാനമാണെന്നും വ്യക്തമാക്കി ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ്. ദേശീയ വാർത്താ ഏജൻസി ആയ എ എൻ ഐ ക്ക് കൊടുത്ത അഭിമുഖത്തിലാണ് ശാന്തിശ്രീ പണ്ഡിറ്റ് അവരുടെ അഭിപ്രായം വ്യക്തമാക്കിയത്
എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഭാരതീയ നാഗരികതയുടെ യാത്രയിൽ ഒരു വലിയ ദിശാമാറ്റത്തിന്റെ ദിവസമാണ് ജനുവരി 22. രാജ്യത്തിന്റെ ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ് ശ്രീരാമ ഭഗവാൻ, ഇന്ത്യയിലെ ഓരോ പൗരനും അതിൽ അഭിമാനിക്കണം എന്ന് ഞാൻ കരുതുന്നു. രാജ്യത്തിൻറെ നാനാത്വത്തിൽ ഏകത്വത്തിന്റെ പ്രതീകം കൂടെയാണ് രാമൻ എന്നും അവർ വ്യക്തമാക്കി
ഇന്ത്യയിൽ മാത്രമല്ല സൗത്ത് ഏഷ്യയിൽ ഉടനീളം വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിത്വമാണ് ശ്രീരാമൻ എന്ന് വ്യതമാക്കിയ ജ്യോതിശ്രീ പണ്ഡിറ്റ് ശ്രീരാമൻ പാരമ്പര്യത്തെ ആധുനികതയുമായും, ദേശീയതയെ പ്രാദേശികതയുമായും പാരമ്പര്യ തുടർച്ചയെ അനിവാര്യമായ മാറ്റത്തോടും ബന്ധിപ്പിക്കുന്നു എന്നും കൂട്ടിച്ചേർത്തു.
Discussion about this post