Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

“മതം എന്റെ നിലപാടാണ്, മോദി അച്ഛനെപ്പോലെയാണ്”; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ!നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

by Brave India Desk
Mar 20, 2026, 10:10 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തനിക്കെതിരെ നടക്കുന്ന സൈബർ ബുളളിയിംഗിനും വ്യാജ പ്രചാരണങ്ങൾക്കും മറുപടിയുമായി നടി ലക്ഷ്മി പ്രിയ. രാഷ്ട്രീയ നിലപാടുകളുടെ പേരിലും മതത്തിന്റെ പേരിലും തന്നെ വേട്ടയാടുന്നവർക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചാണ് താരം രംഗത്തെത്തിയത്. താൻ ഭാരതീയ ജനതാ പാർട്ടി അനുഭാവിയാണെന്നും ട്വന്റി ട്വന്റി എൻഡിഎ ഘടകകക്ഷിയായ സാഹചര്യത്തിൽ അതിന്റെ ആശയങ്ങളിൽ വിശ്വസിച്ചാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് വേണ്ടി നാളെ മുതൽ പ്രചാരണത്തിന് ഇറങ്ങുമെന്നും താരം അറിയിച്ചു.

തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകൾക്കും താരം മറുപടി നൽകി. ഒരു നാണയം പോലും വാങ്ങാതെയാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും നടന്മാരായ മുകേഷ്, ഗണേഷ് കുമാർ, രമേശ് പിഷാരടി തുടങ്ങിയവരൊക്കെ പണം വാങ്ങിയാണോ പാർട്ടിയിൽ ചേർന്നതെന്നും ലക്ഷ്മി പ്രിയ ചോദിച്ചു. നരേന്ദ്ര മോദി ഇന്ത്യയിലെ എല്ലാ പെൺമക്കളുടെയും അച്ഛനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, മറിച്ച് അദ്ദേഹം ഒരു അച്ഛനെപ്പോലെ പെൺമക്കൾക്ക് വേണ്ടത് ചെയ്യുന്നു എന്നാണ് പറഞ്ഞതെന്നും താരം വിശദീകരിച്ചു. മോഹൻലാലും മമ്മൂട്ടിയും പ്രചാരണത്തിന് വരണമെന്നത് തന്റെ ആഗ്രഹം മാത്രമായിരുന്നുവെന്നും മാധ്യമങ്ങൾ വാർത്ത വളച്ചൊടിച്ചതാണെന്നും താരം കുറ്റപ്പെടുത്തി. ക്യാമറയും മൈക്കും കാണുന്നത് തന്നെ പേടിയാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി ‘കടക്ക് പുറത്ത്’ എന്ന് പറയുന്നതെന്നും താരം പരിഹസിച്ചു.

Stories you may like

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തന്റെ സൗഹൃദങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും മതങ്ങളിലും ഉള്ളവരുണ്ടെന്നും ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. സ്വന്തമായി അധ്വാനിച്ചാണ് താൻ ഈ നിലയിലെത്തിയത്. ക്ലിക്ക് ബൈറ്റിന് വേണ്ടി റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന യൂട്യൂബർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം മുന്നറിയിപ്പ് നൽകി. “എന്റെ മതവും രാഷ്ട്രീയവും എന്റെ നിലപാടാണ്. നാല് ചുവരുകൾ നൽകുന്ന സ്വാതന്ത്ര്യത്തിലിരുന്ന് നിങ്ങൾ എന്നെ ബുള്ളിയിങ് ചെയ്യുമ്പോൾ ഞാൻ എന്റെ ശരികളിലൂടെ മുന്നോട്ട് പോകും,” – താരം കുറിച്ചു. കുറിപ്പിന് താഴെ വരുന്ന അധിക്ഷേപങ്ങളെ ‘മതേതരത്വം’ എന്ന് പരിഹസിച്ച താരം, വന്ദേ മാതരം ചൊല്ലിക്കൊണ്ടാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

Tags: LAXMI PRIYA
Share
Tweet
Send
Share

Latest stories from this section

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

Latest News

വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies