ഹൈദരാബാദ്: പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് രാമക്ഷേത്രത്തിലേക്ക് ലഡ്ഡു വഴിപാടായി നല്‍കാന്‍ ഹൈദരാബാദ് സ്വദേശി നാഗഭൂഷണ്‍ റെഡ്ഡി . 1265 കിലോ ഭാരമുള്ള ലഡ്ഡുവാണ് ക്ഷേത്രത്തിലേക്ക് റെഡ്ഡി നല്‍കുക.
മുപ്പത്തോളം പേര് ചേര്‍ന്നാണ് 1265 കിലോ ലഡ്ഡു ഉണ്ടാക്കിയത്. തുടര്‍ച്ചയായി 24 മണിക്കൂര്‍ അധ്വാനിച്ചാണ് ഈ ലഡു തയ്യാറാക്കിയതെന്ന് നാഗഭൂഷണ്‍ റെഡി പറഞ്ഞു. രാമജന്മഭൂമി ക്ഷേത്രത്തിന്റെ പൂജ നടക്കുമ്പോള്‍ , ശ്രീരാമന് എന്ത് വഴിപാട് നല്‍ക്കുമെന്ന് ഞങ്ങള്‍ സ്വയം ചിന്തിച്ചു. അങ്ങനെയാണ് പൂജയുടെ ദിവസം മുതല്‍ ക്ഷേത്രം തുറക്കുന്ന ദിവസം വരെ ഓരോ കിലോ ലഡ്ഡു നല്‍കാമെന്ന് ഞങ്ങള്‍ക്ക് ഒരു ആശയം കിട്ടിയത് എന്ന് നാഗഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാം ലല്ലയുടെ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര അയോദ്ധ്യയില്‍ നടത്തും. മംഗളകലശത്തിലെ സരയൂജലം വഹിച്ചുകൊണ്ടുള്ള ഭക്തരഥം രാമജന്മഭൂമി ക്ഷേത്രത്തിലെത്തും. ജനുവരി 18 ന് ഗണേശ അംബിക പൂജ, വരുണ പൂജ, മാതൃകാ പൂജ, ബ്രാഹ്‌മണ വരന്‍, വാസ്തു പൂജ എന്നിവയോടെ ഔപചാരിക ചടങ്ങുകള്‍ ആരംഭിക്കും. ജനുവരി 19 ന് യോഗാഗ്‌നി ജ്വലിപ്പിക്കും. തുടര്‍ന്ന് ‘നവഗ്രഹം’ സ്ഥാപിക്കുകയും ‘ഹവന്‍ സ്ഥാപിക്കുകയും ചെയ്യും. ജനുവരി 20 ന് രാമജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവില്‍ സരയൂജലം കൊണ്ട് കഴുകും, അതിനുശേഷം വാസ്തുശാന്തിയും ‘അന്നാധിവാസ’ ചടങ്ങുകളും നടക്കും. ജനുവരി 21 ന് രാം ലല്ല വിഗ്രഹം 125 കലശങ്ങളില്‍ സ്നാനം ചെയ്യിപ്പിക്കും. 22 ന് ഉച്ചയ്ക്ക് 12:30 മുതല്‍ 1 മണി വരെ ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങും രാം ലല്ലയുടെ പ്രതിഷ്ഠയും നടക്കും.
രാമജന്മഭൂമി ക്ഷേത്രം ജനുവരി 23 മുതല്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നുകൊടുക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അറിയിച്ചു. പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് സംഘടന സംഘടിപ്പിക്കുന്നത്. പ്രമൂഖരും, ആയിരക്കണക്കിന് ആളുകളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post