കാബൂൾ: പാകിസ്താന്റെ മണ്ണിൽ തീവ്രവാദ സംഘടനയായ ജെയ്ഷ് അൽ-അദ്ലിന്റെ താവളങ്ങൾ തകർക്കാൻ വേണ്ടി മിസൈൽ ആക്രമണങ്ങൾ നടത്തിയ ഇറാന്റെ നടപടിയെ പ്രശംസിച്ചും പാകിസ്താനെ കണക്കറ്റ് പരിഹസിച്ചും അഫ്ഘാനിസ്താന്റെ മുൻ പ്രസിഡന്റ് അംറുല്ല സാലിഹ്. മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് പാകിസ്താൻ ഒരു ബനാന റിപ്പബ്ലിക്ക് അല്ല എന്ന് നേരിട്ട് കണ്ടപ്പോൾ തന്നോട് പറഞ്ഞത് ഓർത്തെടുത്തു കൊണ്ടാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ കൂടെ സാലെ പാകിസ്താനെ പരിഹസിച്ചത്.
മുഷറഫ് എന്നോട് പറഞ്ഞു, ഞങ്ങൾ ഒരു ബനാന റിപ്പബ്ലിക്ക് അല്ല എന്ന്; ഞാൻ അദ്ദേഹത്തോട് തിരിച്ചു പറഞ്ഞു എനിക്ക് നിങ്ങൾ പറയുന്ന വാക്കിന്റെ അർത്ഥമറിയില്ല, അത് നിങ്ങൾക്കേ അറിയൂ
ബനാന റിപ്പബ്ലിക്കിന്റെ അർത്ഥം അന്നെനിക്കറിയില്ലായിരുന്നു , എനിക്ക് തോന്നുന്നു ഇപ്പോൾ എനിക്കത് അറിയാം എന്ന് , ഒരു പക്ഷേ അതിന്റെ അർത്ഥം ഒരു രാജ്യത്തിന് ആണവായുധ ശേഖരമുണ്ടായിരുന്നിട്ടും എല്ലാ വശങ്ങളിൽ നിന്നും അടി മേടിച്ചു കൂട്ടുക എന്നാണ് അതിന്റെ പ്രധാന പണിയെങ്കിൽ അങ്ങനെയുള്ള ഒരു രാജ്യത്തെ വിളിക്കാനുള്ള പേര് തന്നെയായിരിക്കണം ബനാന റിപ്പബ്ലിക്ക്. സമൂഹ മാദ്ധ്യമമായ എക്‌സിലെ ഒരു പോസ്റ്റിൽ സാലിഹ് എഴുതി.
ലാദനെ വധിക്കാൻ അമേരിക്കയും , ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കുകളും , തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ വസീറിസ്ഥാനിൽ നിന്നുള്ള ആക്രമണങ്ങളും , ഇറാൻ ഇപ്പോൾ നടത്തിയ നടത്തിയ ഏറ്റവും പുതിയ മിസൈൽ ആക്രമണങ്ങളും ഉൾപ്പെടെ, നാല് വശത്തു നിന്നും അടി മേടിച്ചു കൂട്ടുക എന്നത് മാത്രമാണ് പാകിസ്താന്റെ പണി. സാലെ പരിഹസിച്ചു
പാകിസ്ഥാനിലെ തീവ്രവാദ താവളങ്ങളിൽ വ്യോമാക്രമണം നടത്തിയത് മഹത്തായതും ധീരവുമായ നീക്കമാണെന്ന് പറഞ്ഞ സാലെ , പാശ്ചാത്യ പിന്തുണയുള്ള സർക്കാരിന് കീഴിലുള്ള അഫ്ഗാനിസ്ഥാന്റെ സൈന്യത്തിന് അഫ്ഗാൻ താലിബാന്റെ നേതൃത്വ സമിതിയായ ക്വറ്റ ഷൂറയെ ലക്ഷ്യം വയ്ക്കാൻ ഇത്രയും കഴിവുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു പോകുകയായിരുന്നു എന്നും പറഞ്ഞു
Discussion about this post