കൊച്ചി; അയോദ്ധ്യ ശ്രീരാമക്ഷേത്ര വിഷയത്തിൽ ഗായിക കെഎസ് ചിത്രയ്‌ക്കെതിരായ വിമർശനം ആവർത്തിച്ച് ഗായകൻ സൂരജ് സന്തോഷ്. ചിത്രയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചതിന് സൈബർ അറ്റാക്ക് നേരിട്ടുകൊണ്ടിരിക്കുകയാണെന്നു സൂരജ് പറഞ്ഞു.
ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചതിന് കേരളത്തിൽ, പൊതുവിടത്തിൽ വെച്ച് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്. അവരെ ആക്രമിച്ചത് സംഘപരിവാറുമാണ്. അവിടെ ഇരു വ്യക്തികളുടെയും സോഷ്യൽ ക്യാപിറ്റലും ജാതിയും നിറവുമെല്ലാം ഘടകമായിമാറുമെന്നും സൂരജ് സന്തോഷ് പറയുന്നു.സുപ്രീം കോടതി വിധിയിൽ പണിത രാമക്ഷേത്രത്തിൽ പോയാലോ പ്രാർത്ഥിച്ചാലോ കെ എസ് ചിത്രയെ ആരും വിമർശിക്കില്ല, ആക്രമിക്കുകയുമില്ലെന്ന് സൂരജ് കൂട്ടിച്ചേർത്തു.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും രാമമന്ത്രം ജപിക്കുകയും, വീടുകളിൽ വിളക്കുകൾ തെളിയിക്കണമെന്നും പറഞ്ഞതിനാണ് കെ എസ് ചിത്രയ്‌ക്കെതിരെ ചില പ്രൊഫൈലുകളിൽ നിന്ന് അധിക്ഷേപം ഉയരുന്നത്.












