ന്യൂഡല്‍ഹി: സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനും പ്രാധാന്യം നല്ക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജന്‍ധന്‍ യോജന , മുദ്ര തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികളെല്ലാം സ്ത്രീകളുടെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പാര്‍ലമെന്റെില്‍ സത്രീകള്‍ക്കുള്ള 33 % സംവരണം ,മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് തുടങ്ങിയവയിലൂടെ ലിംഗനീതിക്കുള്ള പ്രതിബദ്ധതയെയാണ് സുചിപ്പിക്കുന്നത്. ഇതിനുപുറമെ 26 ആഴ്ചത്തെ പ്രസവ അവധിയും സ്ത്രീകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
പ്രധാനമന്ത്രി 2014 ല്‍ അധികാരത്തിലേറിയതിനുശേഷം സ്ത്രീകളുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ 10 കോടി സ്ത്രീകള്‍ക്ക് പാചക വാതക ഇന്ധനം ലഭ്യമാക്കുകയും, 13 കോടി ആളുകള്‍ക്ക് വാട്ടര്‍ കണക്ഷന് നല്‍ക്കുകയും ചെയ്തതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് പ്രധാന്യം നല്ക്കുന്നത് പോലെ തന്നെ ശുചിത്വത്തിനും അദ്ദേഹം പ്രധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ട് ഇന്ത്യയിലുടനീളം 11 കോടി ശൗചാലയങ്ങള്‍ നിര്മ്മിക്കുന്നതിന്നാണ് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്. തുല്യ വേതനത്തിനൊപ്പം ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനും പ്രധാനമന്ത്രി പ്രാധാന്യം നല്കുന്നു എന്നും സ്മൃതി ഇറാനി എക്സില്‍ കുറിച്ചു.
Discussion about this post