ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രം പട്ടാഭിഷേകത്തിന് തയ്യാറെടുക്കുകയാണ്. ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠയോടെ ഭക്തലക്ഷങ്ങളുടെ നൂറ്റാണ്ടുകളായുള്ള സ്വപ്‌നം യാഥാർത്ഥ്യമാകും. പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ വിഗ്രഹം സ്ഥാപിച്ചുകഴിഞ്ഞു.
മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് എന്ന ശിൽപ്പി കൊത്തിയെടുത്ത 51 ഇഞ്ച് വലുപ്പമുള്ള ശ്രീരാമന്റെ ബാലരൂപമായ രാംലല്ലയെയാണ് രാമനാമം ജപിച്ച് വരുന്ന വിശ്വാസികൾക്ക് ദർശിക്കാനാവുക. ഇതുവരെയും വിഗ്രഹത്തിന്റെ ശിൽപ്പങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. അപ്പോഴിതാ രാംലല്ലയുടെ മുഖം തുണി കൊണ്ടുമറച്ച ആദ്യ ചിത്രം പുറത്തുവന്നിരിക്കുകയാണ്. വിശ്വഹിന്ദു പരിഷത്തിന്റെ മാധ്യമ ചുമതലയുള്ള ശരദ് ശർമയാണ് ചിത്രങ്ങൾ പങ്കുവെച്ചത്
വ്യാഴാഴ്ച ഉച്ചയോടെ ശ്രീകോവിലിൽ രാമലല്ല വിഗ്രഹം സ്ഥാപിച്ചതായി പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട പുരോഹിതൻ അരുൺ ദീക്ഷിത് പറഞ്ഞു.ട്രസ്റ്റ് അംഗമായ അനിൽ മിശ്രയാണ് പ്രധാൻ സങ്കൽപം നടത്തിയതെന്ന് അരുൺ ദീക്ഷിത് പറഞ്ഞു. എല്ലാവരുടെയും ക്ഷേമത്തിനും, രാജ്യത്തിന്റെ ക്ഷേമത്തിനും, മനുഷ്യരാശിയുടെ ക്ഷേമത്തിനും, കൂടാതെ ഈ പ്രവർത്തനത്തിന് സംഭാവന നൽകിയവർക്കും വേണ്ടി ശ്രീരാമന്റെ ‘പ്രതിഷ്ഠ’ നടത്തുന്നു എന്നതാണ് ‘പ്രധാന സങ്കൽപ്പ’ത്തിന് പിന്നിലെ ആശയം
Discussion about this post