കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പിഎ അബ്ദുൽ നാസറിന് വെട്ടേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എട്ടാം പ്രതിയായ എൻവയോൺമെന്റൽ കെമിസ്ട്രി മൂന്നാംവർഷ വിദ്യാർഥിയും കെ.എസ്.യു പ്രവർത്തകനുമായ മുഹമ്മദ് ഇജ്ലാൽ ആണ് അറസ്റ്റിലായത്.
പ്രതികൾക്കെതിരേ വധശ്രമം, നിയമവിരുദ്ധ കൂട്ടംകൂടൽ, കലാപശ്രമം, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങി ഒൻപതു വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രതികളെല്ലാം കെ.എസ്.യു.-ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ. ആരോപിച്ചു.
ബുധനാഴ്ച കോളേജിലെ അറബിക് അദ്ധ്യാപകൻ ഡോ. കെ.എം. നിസാമുദ്ദീനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരേ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്കുനയിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
Discussion about this post