കോഴിക്കോട് : സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ മറവിൽ കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിനിയായ 62 വയസ്സുകാരിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നിധി ലിമിറ്റഡിനു കീഴിൽ പ്രവർത്തിച്ചിരുന്ന ധനകാര്യസ്ഥാപനമായിരുന്നു സിസ് ബാങ്ക്.
സിസ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസ. ഈ ബാങ്കിനെതിരെ നിരവധി പരാതികളാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്. ഷറഫുന്നീസ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതുവരെ 50 ഓളം പരാതികളാണ് ഈ ബാങ്കിനെതിരെ ലഭിച്ചിട്ടുള്ളത്.
സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ സ്ഥാപകനായ കടലുണ്ടി സ്വദേശി വസീം തൊണ്ടികോടൻ ആണ് കേസിലെ മുഖ്യപ്രതി. ഉപഭോക്താക്കളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തിട്ടുള്ള ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടി ഉടൻ സ്വീകരിച്ചേക്കുമെന്നാണ് സൂചന. സിസ് ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതിയാണ് ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസ.
Discussion about this post