ലക്നൗ: അഞ്ഞൂറ് വർഷത്തെ കാത്തിരിപ്പിന് ശേഷം രാമജന്മഭൂമിയിൽ രാമക്ഷേത്രം സാക്ഷാത്കരിക്കുകയാണ്. തിങ്കളാഴ്ച്ച നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ അയോദ്ധ്യയിൽ പുരോഗമിക്കുന്നു. രാംലല്ലാ സ്വന്തം സിംഹാസത്തിൽ തിരിച്ചെത്തുന്ന വേളയിൽ ഓർക്കേണ്ട പ്രധാന വ്യക്തിത്വങ്ങളിലൊരാളാണ് 90 കളിൽ രാമജന്മഭൂമി പ്രസ്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച സാധ്വി ഋതംബര.
ഹിന്ദു സമൂഹത്തിന്റെ ധീരതയുടെ നേട്ടമാണ് രാമക്ഷേത്രം പൂർത്തിയായതിലൂടെ വ്യക്തമാകുന്നതെന്ന് സാധ്വി ഋതംബര പറയുന്നു. ക്ഷേത്രം സാധ്യമായതിന്റെ പ്രശംസ മുഴുവൻ പ്രഭു ശ്രീരാമനുള്ളതാണ്. ശ്രീരാമൻ കാരണമാണ് ഇതെല്ലാം സംഭവിച്ചത്. ‘രാമക്ഷേത്രം പൂർത്തിയായതിന്റെ എല്ലാ പ്രശംസയും അർഹിക്കുന്നത് പ്രഭു ശ്രീരാമന് തന്നെയാണ്. ക്ഷേത്രത്തിനായി പൊരുതാനുള്ള ധൈര്യം നൽകിയത് അദ്ദേഹമാണ്. ഇതിനായി പൊരുതിയവർ എല്ലാം ഭാഗ്യം ചെയ്തവരാണ്. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷം വാക്കുകളിൽ പ്രകടിപ്പിക്കാനാവുന്നില്ല. ഹിന്ദു സമൂഹത്തിന്റെ ധൈര്യത്തിന്റെ ഫലമാണ് ഇത്. നിരവധി പേരുടെ ജീവത്യാഗത്തിന്റെ ഫലമാണ് ഈ വിജയമെന്നും സാധ്വി ഋതംബര കൂട്ടിച്ചേർത്തു.
നമ്മുടെ ദൈവത്തെ അദ്ദേഹരത്തിന്റെ സ്വന്തം വാസസ്ഥലത്തേക്ക് എത്തിക്കാനായി നമ്മൾ അഞ്ഞൂറ് വർഷത്തോളം പോരാടി. ഇന്ന് നേടിയ വിജയം വാക്കുകൾക്കതീതമാണ്. രാമക്ഷേത്രം നിർമ്മിക്കപ്പെടുക മാത്രമല്ല, നമ്മുടെ അഭിമാനം തിരികെ നേടുക കൂടിയാണ് ചെയ്തതെന്നും അവർ പറഞ്ഞു.
രാമക്ഷേത്രത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വിമശനങ്ങൾക്കും സാത്വി ഋതംബര മറുപടി പറഞ്ഞു. രാഷ്ട്രീയക്കാരുടെ ജോലി തന്നെ എന്തിലും രാഷ്ട്രീയം കാണുകയെന്നതാണ്. എന്നാൽ, ദൈവത്തിന്റെ കാര്യമാകുമ്പോൾ പറയുമ്പോൾ പഴയ രാഷ്ട്രീയം കൂടിയോർക്കണം. ഇതൊരു പാർട്ടിയുടെ മാത്രം കാര്യമല്ല. ഇത് ഇന്ത്യയുടെ തന്നെ അഭിമാനത്തിന്റെ വിജയമാണ്. ഇന്ന് പ്രാണപ്രതിഷ്ഠാ ദിനത്തോടടുക്കുമ്പോൾ ഇത് ആഘോഷിക്കാനുള്ള സമയമാണെന്നും സാധ്വി ഋതംബര കൂട്ടിച്ചേർത്തു.
Discussion about this post