ടോക്കിയോ : ജപ്പാന്റെ ചാന്ദ്ര പര്യവേഷണ പദ്ധതിയുടെ ഭാഗമായ SLIM ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിൽ എത്തിയതായി സൂചന. എന്നാൽ കൃത്യമായ സിഗ്നലുകൾ ലഭിക്കാൻ വൈകുന്നതിനാൽ ദൗത്യത്തിന്റെ വിജയത്തെക്കുറിച്ച് ജപ്പാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി ആയ ജാക്‌സയുടെ ടെലിമെട്രി റീഡിംഗുകൾ പ്രകാരം, രാജ്യത്തിന്റെ SLIM ലാൻഡർ 10:20 ന് ചന്ദ്രോപരിതലത്തിൽ സ്പർശിച്ചതായി പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ജപ്പാന്റെ ഈ ചാന്ദ്രദൗത്യം വിക്ഷേപിക്കപ്പെട്ടിരുന്നത്.
ജാക്സ SLIM ദൗത്യം പൂർത്തിയാകുന്നതോടെ റഷ്യ , യുഎസ്, ചൈന, ഇന്ത്യ എന്നിവയ്ക്ക് ശേഷം ചന്ദ്രനിൽ ഇറങ്ങുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറുന്നതാണ്. SLIM അഥവാ ‘സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ’ എന്നത് ഒരു കാർഗോ ഗവേഷണ ദൗത്യമാണ്. ഒരു വിശകലന ക്യാമറയും ഒരു ജോഡി ലൂണാർ റോവറുകളും ഉൾപ്പെടെ വിവിധ പേലോഡുകൾ വഹിക്കുന്ന ബഹിരാകാശ പേടകമാണ് ഇത്. കഴിഞ്ഞ വർഷം ജാപ്പനീസ് കമ്പനിയായ ഐസ്‌പേസ് ചന്ദ്രനിൽ ഇറങ്ങാനുള്ള ആദ്യ ശ്രമം നടത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ പേടകം തകരുകയായിരുന്നു.
Discussion about this post