ലക്നൗ: അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠക്ക് മുന്‍പ് രാമവിഗ്രഹത്തിന്റെ കണ്ണുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാനപൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. കഴിഞ്ഞ ദിവസം രാമവിഗ്രത്തിലെ കണ്ണുകളിലെ തുണി മാറ്റിക്കൊണ്ടുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്് അദ്ദേഹത്തിന്റെ പ്രതികരണം.
‘ക്ഷ്രേത്രത്തിലെ പ്രാണപ്രതിഷ്ഠ പൂര്‍ത്തിയാകുന്നതു വരെ രാമവിഗ്രഹത്തിന്റെ കണ്ണുകള്‍ വെളിപ്പെടുത്താനാവില്ല. കണ്ണുകള്‍ കാണുന്ന രീതിയില്‍ പ്രചരിക്കുന്ന രാമവിഹ്രത്തിന്റെ ചിത്രങ്ങള്‍ യഥാര്‍ത്ഥ രാംലല്ലയുടേതല്ല. യഥാര്‍ത്ഥ വിഗ്രഹത്തിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നതെങ്കില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. ആരാണ് ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം വേണം’- അദ്ദേഹം വ്യക്തമാക്കി.
പ്രാണപ്രത്രിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അനുഷ്ഠിക്കുന്ന വ്രതാനുഷ്ഠാനങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. പ്രാണപ്രതിഷ്ഠക്കായി വ്രതമനുഷ്ഠിക്കുന്ന വ്യക്തി നിലത്തുകിടന്നു മാത്രമേ ഉറങ്ങാവൂ. ഗായത്രീ മന്ത്രം പോലെയുള്ള ജപങ്ങള്‍ നടത്തണം. ഇലയില്‍ മാത്രമാണ് ഭക്ഷണം കഴിക്കുക. ബ്രഹ്മാചാരം പിന്തുടര്ന്ന് വേണം ഈ കാലയളവില്‍ അദ്ദേഹം ജീവിക്കാന്‍ എന്നും ആചാര്യ സത്യേന്ദ്ര ദാസ് കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച്ച ഒരു മണിയോടെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയാകുക. കഴിഞ്ഞ ദിവസമാണ് രാമവിഗ്രഹം ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത്. ഇതിന് പിന്നാലെ, കണ്ണുകള്‍ തുണികൊണ്ട് മൂടിക്കെട്ടിക്കൊണ്ടുള്ള രാംലല്ലയുടെ ചിത്രങ്ങള്‍ വിശ്വഹിന്ദു പരിഷത്തിന്റെ മാദ്ധ്യമ ചുമതല വഹിക്കുന്ന ശരത് ശര്‍മ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണുകള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള രാമവിഗ്രഹത്തിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചത്.
Discussion about this post