തിരുവനന്തപുരം: അയോദ്ധ്യ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അമ്പലങ്ങൾ ശുദ്ധീകരിക്കണം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ശിരസാവഹിച്ച് കേരളത്തിലെ ബി ജെ പി പ്രവർത്തകർ. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് വിവിധ ക്ഷേത്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വയറലായി. നിരവധി പേരാണ് രാഷ്ട്ര സംസ്കാരത്തിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളിൽ ബി ജെ പി പ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ട് എത്തുന്നത്
ഈ മാസം 12ന് നാസിക്കിലെ കളറാം ശ്രീരാമക്ഷേത്രം ശുചീകരിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അമ്പലങ്ങൾ ശുചീകരിക്കുക എന്ന പരിപാടിക്ക് തുടക്കമിട്ടത് . കൂടാതെ ക്ഷേത്രങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു . പ്രധാനമന്ത്രിയുടെ ശുചിത്വ പരിപാടിക്കുള്ള ആഹ്വാനത്തിന് വൻ പ്രതികരണം ലഭിക്കുകയും അത് സോഷ്യൽ മീഡിയയിൽ ട്രെൻഡുചെയ്യാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് അനവധി പ്രശസ്ത വ്യക്തിത്വങ്ങളാണ് പ്രധാനമന്ത്രിയെ പിന്തുടർന്ന് കൊണ്ട് അമ്പലങ്ങൾ ശുചിയാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ഇതിന്റെ തന്നെ ഭാഗമാണ് കേരളത്തിലെ അമ്പലങ്ങൾ ബി ജെ പി പ്രവർത്തകർ ശുചീകരിച്ചത്
Discussion about this post