മാലി: എയർലിഫ്റ്റിനായി ഇന്ത്യയുടെ ഡോർണിയർ വിമാനം ഉപയോഗിക്കുന്നതിൽ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു വിസമ്മതിച്ചതിനെ തുടർന്ന് ഗുരുതര രോഗം ബാധിച്ച് അടിയന്തര സഹായം ആവശ്യമുണ്ടായിരുന്നു ബാലൻ മരിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് ബ്രെയിൻ ട്യൂമർ വന്ന ദുരിതത്തിലായിരിക്കുന്ന കുട്ടിക്ക് മസ്തിഷ്കാഘാതം കൂടെ വന്നത്. ഇതിനെ തുടർന്നാണ് അടിയന്തര സഹായമായി എയർ ലിഫ്റ്റിന് കുടുംബം രാജ്യത്തെ വ്യോമയാന അധികൃതരോട് ഒരിറ്റ് ദയക്ക് അപേക്ഷിച്ചത്. എന്നാൽ മനുഷ്യത്വത്തേക്കാളും ഒരു പാവം കുഞ്ഞിന്റെ ജീവനെക്കാളും വില അന്ധമായ മത തിമിരം ബാധിച്ച മനസ്സുകൾക്ക് ഇന്ത്യയോടുള്ള വിരോധത്തിന് ആയതിനാൽ, ഇന്ത്യൻ വിമാനം ഉപയോഗിക്കേണ്ടി വരുമെന്നതിനാൽ നീണ്ട 16 മണിക്കൂർ അടിയന്തര സഹായം വൈകുകയായിരുന്നു
ബ്രെയിൻ ട്യൂമറും സ്ട്രോക്കുമായി മല്ലിട്ട് ഗുരുതരാവസ്ഥയിലായ കൗമാരക്കാരന് , ഗാഫ് അലിഫ് വില്ലിങ്കിലിയിലെ ഒറ്റപ്പെട്ട ദ്വീപായ വിൽമിംഗ്ടണിൽ നിന്ന് മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലേക്ക് അവനെ കൊണ്ടുപോകാൻ തന്റെ കുടുംബം എയർ ആംബുലൻസിന് അപേക്ഷിച്ച് കാത്തു നിൽക്കുന്നത് നിസ്സഹായതയോടെ നോക്കി നില്ക്കാൻ മാത്രമേ സാധിച്ചുള്ളൂ.
“സ്ട്രോക്ക് ഉണ്ടായ ഉടൻ തന്നെ അവനെ മാലെയിൽ എത്തിക്കാൻ ഞങ്ങൾ ഐലൻഡ് ഏവിയേഷനെ വിളിച്ചെങ്കിലും അവർ ഞങ്ങളുടെ കോളുകൾക്ക് മറുപടി നൽകിയില്ല. 16 മണിക്കൂർ കാലതാമസത്തിനു ശേഷം വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ഇവർ ഫോൺ അറ്റൻഡ് ചെയ്തത്. അത്തരം സന്ദർഭങ്ങളിൽ രോഗിയെ എയർ ലിഫ്റ്റ് ചെയ്യുക എന്നതാണ് ഒരേയൊരു പരിഹാരം ഉണ്ടായിരുന്നുള്ളൂ” . മകന്റെ മരണത്തിൽ ദുഃഖാർത്തനായ പിതാവ് പ്രാദേശിക മാദ്ധ്യമമായ അദാഹുവിനോട് പ്രതികരിച്ചു
മെഡിക്കൽ ഒഴിപ്പിക്കലുകളുടെ ഉത്തരവാദിത്തമുള്ള കമ്പനിയായ ആസന്ധ കമ്പനി ലിമിറ്റഡ്, അഭ്യർത്ഥന ലഭിച്ച ഉടൻ തന്നെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയെന്നും എന്നാൽ അവസാന നിമിഷത്തിൽ ഉണ്ടായ ഒരു “സാങ്കേതിക കാരണത്താൽ” നടപടി വൈകിയതാണെന്നും വ്യക്തമാക്കി
ചൈനാ അനുകൂല ഇന്ത്യാ വിരുദ്ധനായ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിന്റെ ഇന്ത്യാ വിരോധം അല്ലാതെ മറ്റൊന്നും ആയിരുന്നില്ല ഈ സാങ്കേതിക കാരണം
തുടർന്ന് “ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തൃപ്തിപ്പെടുത്താൻ ആളുകൾ അവരുടെ ജീവൻ പണയം വയ്ക്കേണ്ടതില്ല. എന്ന് കുട്ടിയുടെ മരണത്തെക്കുറിച്ച് പ്രതികരിച്ച മാലദ്വീപ് എംപി മീകെയിൽ നസീം പറഞ്ഞു
ഏതായാലും വലിയ പ്രതിഷേധമാണ് ജനങ്ങളുടെ ഇടയിലും പൊതുപ്രവർത്തകരുടെ ഇടയിലും മാദ്ധ്യമങ്ങളിലും മുയ്‌സുവിനു നേരെ ഉയരുന്നത്. ഒരു പ്രേത്യേക ചിന്താഗതി എങ്ങനെയാണ് കണ്ണില്ലാത്ത ക്രൂരത കാണിക്കുവാൻ ചില വ്യക്തികളെ നിർബന്ധിതരാക്കുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണമായി മാലിദ്വീപിലെ കുട്ടിയുടെ മരണം
Discussion about this post