കോഴിക്കോട്: കഴിഞ്ഞ ദിവസം പാര്‍ക്കിലെത്തിയ അമ്മയെയും കുഞ്ഞിനെയും കാട്ടുപോത്ത് ആക്രമിച്ച പശ്ചാത്തലത്തില്‍ കക്കയത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. ഹെഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് അടച്ചത്. ഇതിന് സമീപത്തായുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെയാണ് കക്കയം ഡാം സൈറ്റിലെത്തിയ അമ്മയ്ക്കും മകള്‍ക്കും നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. എറണാകുളം ഇടപ്പള്ളി തോപ്പില്‍ വീട്ടില്‍ നീതു ഏലിയാസ് (32), മകള്‍ ആന്‍മരിയ (4) എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. നീതുവിന്റെ വാരിയെല്ലിനും തലയ്ക്കുമാണ് പരിക്ക് പറ്റിയത്. ഇരുവരും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തതായാണ് വിവരം.
അതേസമയം, സഞ്ചാരികളെ ആക്രമിച്ച കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേകസംഘം ഇന്നെത്തും.
Discussion about this post