അയോദ്ധ്യ: അയോധ്യയിലെ പ്രാണപ്രതിഷ്ഠ പൂർത്തിയായിരിക്കുന്ന ഈ സാഹചര്യത്തിൽ അഗാധമായ അനുഗ്രഹം ലഭിച്ച അവസ്ഥയിലാണ് താനെന്ന് രാം ലല്ലയുടെ വിഗ്രഹം കൊത്തിയ ശിൽപി അരുൺ യോഗിരാജ്
ഇന്ന് ഈ ലോകത്തുള്ള ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ഞാനാണ്, അദ്ദേഹം പറഞ്ഞു . ചിലപ്പോഴൊക്കെ ഞാൻ വിചാരിക്കും, സ്വപ്നം കാണുന്നതാണോ എന്ന്. എന്റെ പൂർവ്വികരുടെയും കുടുംബാംഗങ്ങളുടെയും സർവ്വോപരി ഭഗവാൻ ശ്രീരാമ ചന്ദ്ര പ്രഭുവിന്റെയും അനുഗ്രഹം എന്നോടൊപ്പമുണ്ട്. കാരണം എനിക്ക് രാം ലല്ലയെ ഈ കൈകൾ കൊണ്ട് തൊടാനായി അദ്ദേഹം പറഞ്ഞു
അതേസമയം ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് യോഗിരാജിന്റെ അചഞ്ചലമായ ഭക്തിയെക്കുറിച്ച് അദ്ദേഹത്തിന്റെ സമൂഹമാധ്യമത്തിൽ പരാമർശിക്കുകയുണ്ടായി , “ഒരു രാജ്യത്തിന്റെ കാത്തിരിപ്പിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള യാത്രയിൽ യോഗിരാജ് പ്രകടിപ്പിച്ച ആത്മാർത്ഥത അസാധ്യമാണ്. താങ്കൾ ധന്യനായിരിക്കട്ടെ
ആരാണ് അരുൺ യോഗിരാജ്?
കർണാടകയിലെ പ്രശസ്തരായ ശിൽപികളുടെ അഞ്ച് തലമുറകളുടെ പാരമ്പര്യത്തിൽ നിന്നുള്ള ഒരു വിശിഷ്ട ശില്പിയാണ് അരുൺ യോഗിരാജ്.
ചെറുപ്പത്തിൽ തന്നെ തന്റെ അരുണിനെ തന്റെ പിതാവായ യോഗിരാജും മൈസൂർ രാജാവിൽ നിന്നും അംഗീകാരങ്ങൾ ലഭിച്ച തന്റെ മുത്തച്ഛൻ ബസവണ്ണ ശില്പിയും ആഴത്തിൽ സ്വാധീനിച്ചിരുന്നു.
ഇടക്കാലത്ത് എംബിഎ പഠിച്ച് കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്തിട്ടും യോഗിരാജിന്റെ ശിൽപകലയോടുള്ള സഹജമായ അഭിനിവേശം അദ്ദേഹത്തെ 2008-ൽ വീണ്ടും തന്റെ കുലത്തൊഴിലിലേക്ക് തിരിച്ചു കൊണ്ടുവന്നു
അതിനുശേഷം രാജ്യവ്യാപകമായി അംഗീകാരം നേടിയ ഐതിഹാസിക ശിൽപങ്ങൾ അദ്ദേഹത്തിന്റെ കരവിരുതിൽ നിന്നും പുറത്ത് വന്നു
ഒടുവിൽ ആത്മനിയോഗം പോലെ രാം ലല്ലയുടെ ശിൽപം നിർമ്മിക്കാനുള്ള യോഗം ലഭിച്ച നാല് ശില്പികളിൽ ഒരാളാവുകയും അദ്ദേഹത്തിന്റെ ശിൽപം ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു
Discussion about this post