മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആശുപത്രിയില്‍. തോളിനും മുട്ടിലും പരിക്ക് പറ്റിയ താരത്തെ മുംബൈയിലെ കോകില ബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എങ്ങനെയാണ് താരത്തിന് പരിക്ക് പറ്റിയതെന്ന വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല.
താരത്തിന്റെ ഭാര്യ കരീന കപൂറും ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പമുണ്ട്. രാവിലെയാണ് ഇരുവരും ആശുപത്രിയിലെത്തിയത്. താരത്തിന്റെ ആരോഗ്യ നില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ‘ദേവര’ യാണ് സെയ്ഫ് അലിഖാന്റേതായി പുറത്തുവരുന്ന അടുത്ത ചിത്രം. ചിത്രത്തിന്റെ ടീസര്‍ ഈയടുത്താണ് പുറത്തുവന്നത്.
Discussion about this post