ഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനു (സി.ബി.എസ്.ഇ) കീഴിലുള്ള സ്‌കൂളുകളിലെ കാന്റീനുകളില്‍ ജങ്ക് ഫുഡ് നിരോധിച്ചു. കൂടാതെ ഇത്തരം ഭക്ഷണ സാധനങ്ങള്‍ സ്‌കൂളിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഇതു സംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.വനിതാ,ശിശുക്ഷേമ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉത്തരവ് നടപ്പിലാക്കിയിരിക്കുന്നത്.
ഈ ഉത്തരവ് പ്രകാരം ചിപ്പ്‌സ്, ന്യൂഡില്‍സ്,പിസ്സ, ബര്‍ഗര്‍, ചോക്ലേറ്റുകള്‍ അടക്കമുള്ള സാധനങ്ങള്‍ സ്‌കൂള്‍ കാന്റീനുകളില്‍ വില്ക്കാന്‍ പാടില്ല.ഇതിനായി സ്‌കൂള്‍ കാന്റീന്‍ മാനേജ്‌മെന്റ് കമ്മറ്റി രൂപീകരിക്കും.
ഇതില്‍ ഏഴ് മുതല്‍ 10 വരെ അംഗങ്ങള്‍ ഉണ്ടായിരിക്കണം. ഇവരായിരിക്കണം കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ മേല്‍നോട്ടം നല്‍കുക.സ്‌കൂള്‍ വിദ്യാര്‍ത്ഥികലില്‍ പ്രമേഹം,അമിത രക്ത സമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടുവരുന്നതിന്റെ അടിസ്ഥാനത്തിലാണിത്. ഇതിന് പ്രധാന കാരണം ഫാസ്റ്റ് ഫുഡ് സംസ്‌കാരമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
Discussion about this post