ഐസ്വാള്‍: മിസോറാമിലെ ലെംഗ്പുയി വിമാനത്താവളത്തില്‍ മ്യാന്‍മറിന്റെ സൈനിക വിമാനം തകര്‍ന്നുവീണു. ലാന്‍ഡിംഗിനിടെയായിരുന്നു അപകടം.
14 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക് പറ്റി. ഇവരെ ലെംഗ്പുയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടു പേര്‍ സുരക്ഷിതരാണെന്ന് മിസോറാം ഡിജിപി അറിയിച്ചു.
മിസോറാമില്‍ അഭയം തേടിയ മ്യാന്‍മര്‍ സൈനികരെ തിരികെ കൊണ്ടു പോകാന്‍ വന്ന വിമാനമാണ് തകര്‍ന്നു വീണത്. കഴിഞ്ഞ ആഴ്ച്ചയാണ് നൂറോളം സൈനികര്‍ മിസോറാമില്‍ അഭയം തേടിയത്. അരാക്കന്‍ വിമത ഗ്രൂപ്പുകള്‍ സൈനിക ക്യാമ്പുകള്‍ ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു സൈനികര്‍ മിസോറാമില്‍ എത്തിയത്.








