ന്യൂഡല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതികള്‍. ഒന്നാം പ്രതി രവി കപൂര്‍, രണ്ടാം പ്രതി അമിത് ശുക്ല, മൂന്നാം പ്രതി ബല്‍ജീത് മാലിക്ക്, നാലാം പ്രതി അജയ് കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. താന്‍ പതിനാല് വര്‍ഷവും ഒമ്പത് മാസവുമായി കസ്റ്റഡയിലാണെന്ന് ഒന്നാം പ്രതി രവി കപൂര്‍ കോടതിയില്‍ പറഞ്ഞു.
ഹര്‍ജി പരിഗണിച്ച കോടതി ഡല്‍ഹി പോലീസിന് നോട്ടീസയച്ചു. അടുത്ത മാസം 12ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
2008 സെപ്തംബര്‍ 30ന് പുലര്‍ച്ചെയാണ് തെക്കന്‍ ഡല്‍ഹിയിലെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ വച്ച് സൗമ്യ കൊല്ലപ്പെട്ടത്. സംഭവം നടന്ന് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
നാല് പ്രതികളും ജീവപര്യന്തം തടവിനാണ് ശിക്ഷിക്കപ്പെട്ടത്. ഇതിന് പുറമേ 1,25000 രൂപ പിഴയും വിധിച്ചിരുന്നു. അഞ്ചാം പ്രതിയായ അജയ് സേത്തിയെ മൂന്ന് വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു. ഒക്‌ടോബര്‍ 18നാണ് കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
Discussion about this post