ദിസ്പൂർ: പരമാധികാരത്തോടു കൂടിയുള്ള ആസാം രാഷ്ട്രം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ 44 വർഷമായി അനവധി സായുധ കലാപങ്ങളിലൂടെ പ്രവർത്തിച്ചു വരുന്ന യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് ആസാം അഥവാ ഉൾഫ തങ്ങളുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്താൻ തീരുമാനിച്ചു. എല്ലാ ആയുധങ്ങളും ഈ മാസത്തോടെ അടിയറവ് വയ്ക്കുമെന്നും ഉൾഫ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും , അസം സർക്കാരും യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് ആസാമും ഒത്തുതീർപ്പ് സമ്മേളനത്തിന് ശേഷം ഇരു വിഭാഗങ്ങളും അംഗീകരിച്ച സമ്മത പത്രത്തിൽ ഒപ്പുവച്ചത്.
ഡിസംബർ 29ന് ഉൾഫ പ്രതിനിധികൾ കേന്ദ്രവുമായും അസം സർക്കാരുമായും, ന്യൂഡൽഹിയിൽ വച്ചു നടത്തിയ ത്രികക്ഷി ഒത്തുതീർപ്പിൽ ഒപ്പുവെച്ചതിന് ഇരുപത്തിയഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് , ഗുവാഹത്തിയിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള സിപജാറിൽ നടന്ന സംഘടനയുടെ അന്തിമ പൊതുയോഗത്തിൽ നിരായുധീകരണത്തിനുള്ള തീരുമാനം വന്നത്.
ഡൽഹിയിൽ ഒപ്പുവെച്ച ഒത്തുതീർപ്പ് പ്രകാരമാണ് ഇന്ന് ചേർന്ന യോഗത്തിൽ സംഘടന പിരിച്ചുവിടാനും ആയുധങ്ങൾ സമർപ്പിക്കാനും. ഇതോടെ സംഘടനയ്‌ക്കെതിരായ രാജ്യദ്രോഹ കേസുകൾ പിൻവലിക്കപ്പെടും ,” ഉൾഫ ചെയർമാൻ അരബിന്ദ രാജ്ഖോവ പറഞ്ഞു.
Discussion about this post