ചണ്ഡീഗഢ്: പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാതെ കോൺഗ്രസ് മാറി നിന്നതിനെതിരെ ആഞ്ഞടിച്ച് ഹരിയാനയിലെ ആഭ്യന്തര മന്ത്രി അനിൽ വിജ്. തങ്ങൾ യഥാർത്ഥ രാമഭക്തരോ ഹിന്ദു മതവിശ്വാസികളോ അല്ലെന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുകയാണെന്ന് പറഞ്ഞ അനിൽ വിജ്, കോൺഗ്രെസ് തങ്ങളുടെ തനിനിറം കാട്ടിയെന്നും വ്യക്തമാക്കി.
ചൊവ്വാഴ്ച അംബാലയിൽ സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹരിയാന ആഭ്യന്തര മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇനി മുതൽ അവർ രാവിലെയും വൈകുന്നേരവും ശ്രീരാമനെ ആരാധിച്ചു കൊണ്ട് നടന്നാലും , പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ചടങ്ങ് നിരസിച്ചുകൊണ്ട്, അവർ അവരുടെ യഥാർത്ഥ നിറം കാണിച്ചു. കോൺഗ്രസ് എന്താണെന്ന് ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. അനിൽ വിജ് കൂട്ടിച്ചേർത്തു
അയോധ്യയിലെ രാമക്ഷേത്രത്തിലെ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ തിങ്കളാഴ്ചയാണ് നടന്നത് . പരിപാടികൾക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഒരു മണിക്കൂർ നീണ്ട ചടങ്ങുകൾക്ക് ശേഷം രാം ലല്ല വിഗ്രഹം അനാച്ഛാദനം ചെയ്യപ്പെട്ടു
Discussion about this post