എറണാകുളം: ചലച്ചിത്ര നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്ത് ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 11ന് കണ്ടനാട് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ നടക്കും.
എന്റെ മെഴുതിരി അത്താഴങ്ങള്‍, കൃഷ്ണന്‍കുട്ടി പണിതുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ അഭിനയിച്ച ‘ശലമോന്‍’ എന്ന ചിത്രവും നിര്‍മിച്ചിട്ടുണ്ട്.








