കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലുള്ള തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ വസതിയിൽ ബുധനാഴ്ച പുലർച്ചെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടത്തിയത്. ഇത് രണ്ടാം തവണയാണ് റെയ്‌ഡ് നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഷാജഹാൻ ഷെയ്‌ഖിന്റെ വീട്ടിൽ എത്തുന്നത്. കഴിഞ്ഞ തവണ നടന്ന റെയ്‌ഡിൽ ഇ ഡി ഉദ്യോഗസ്ഥരെ നാട്ടുകാർ ആക്രമിച്ചതിനെ തുടർന്ന് സംഭവം രാജ്യത്തുടന്നീളം ശ്രദ്ധയാകർഷിച്ചിരുന്നു. തുടർന്ന് തൃണമൂൽ കോൺഗ്രസിന്റെ സഖ്യ കക്ഷിയായ കോൺഗ്രസ് വരെ മമത ബാനർജിയുടെ സർക്കാരിനെ പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ തവണയുള്ള ദുരനുഭവം കാരണം ഇത്തവണ കേന്ദ്രസേന ഇഡി ഉദ്യോഗസ്ഥരെ അവരുടെ ഓപ്പറേഷനിൽ അനുഗമിക്കുന്നുണ്ട്
നേരത്തെ ജനുവരി 5 ന് നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിലുള്ള ഷെയ്ഖ് ഷാജഹാന്റെയും സഹ തൃണമൂൽ നേതാവ് ശങ്കർ ആധ്യയുടെയും വസതിയിൽ റെയ്ഡ് നടത്താൻ പോകുമ്പോഴാണ് ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്
റേഷൻ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിൽ റെയ്ഡ് നടത്താൻ ശ്രമിച്ചപ്പോൾ ടിഎംസി നേതാവിന്റെ അനുയായികളെന്ന് കരുതപ്പെടുന്ന 200-ലധികം പ്രദേശവാസികൾ ഇഡി ഉദ്യോഗസ്ഥരെയും സംഘത്തെ അനുഗമിക്കുന്ന സായുധ അർദ്ധസൈനിക സേനയെയും വളയുകയായിരിന്നു
Discussion about this post