Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

by Brave India Desk
Feb 26, 2026, 08:20 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തെലുങ്ക് സിനിമയിലെ ‘റൗഡി ബോയ്’ വിജയ് ദേവരക്കൊണ്ടയും ‘നാഷണൽ ക്രഷ്’ രശ്മിക മന്ദാനയും ജീവിതത്തിൽ ഒന്നിച്ചു. ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഫോട്ടോകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ വിവാഹദിവസം ചിത്രങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാൽ ഇപ്പോൾ വിവാഹ ചിത്രങ്ങൾക്കൊപ്പം വിജയ് പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിജയ് കുറിച്ച വാക്കുകൾ പെട്ടെന്നുതന്നെ ചർച്ചയായി.  “ഒരു ദിവസം ഞാൻ അവളെ വല്ലാതെ മിസ്സ് ചെയ്തു. അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ദിവസം നന്നാകുമായിരുന്നു എന്ന് തോന്നി. അവൾ എന്റെ എതിർവശത്ത് ഇരുന്നിരുന്നെങ്കിൽ എന്റെ ഭക്ഷണം കൂടുതൽ ആരോഗ്യകരമാകുമെന്നും, കൂടെ വ്യായാമം ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ അത് കൂടുതൽ രസകരമാകുമെന്നും തോന്നി. എനിക്ക് അവളെ അത്രമേൽ ആവശ്യമായിരുന്നു. അങ്ങനെ ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ, എന്റെ ഭാര്യയെ കണ്ടെത്തി,” വിജയ് കുറിച്ചു.

Stories you may like

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ആരാധകർ ഇരുവർക്കും നൽകിയ ‘വിരോഷ്’ എന്ന പേര് തങ്ങളുടെ വിവാഹത്തിന് നൽകിക്കൊണ്ട് താരങ്ങൾ ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിച്ചു. “ഞങ്ങൾ എന്തെങ്കിലും പ്ലാൻ ചെയ്യുന്നതിന് മുൻപേ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി നിലകൊണ്ടു. സ്നേഹത്തോടെ നിങ്ങൾ ഞങ്ങളെ വിരോഷ് എന്ന് വിളിച്ചു. ഇന്ന് നിറഞ്ഞ ഹൃദയത്തോടെ ഈ കൂടിച്ചേരലിനെ ‘വിരോഷിന്റെ വിവാഹം’ എന്ന് വിളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്ന് രശ്മികയും വിജയും സംയുക്തമായി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

‘ഗീത ഗോവിന്ദം’, ‘ഡിയർ കൊമ്രേഡ്’ എന്നീ ചിത്രങ്ങളിലെ ഇവരുടെ കെമിസ്ട്രി കണ്ടപ്പോഴേ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അപ്പോഴെല്ലാം സൗഹൃദം മാത്രമാണെന്നായിരുന്നു താരങ്ങളുടെ മറുപടി. ഒടുവിൽ എല്ലാ ഒളിച്ചുകളികളും അവസാനിപ്പിച്ച് ഔദ്യോഗികമായി ഇരുവരും ഒന്നായതിന്റെ ആവേശത്തിലാണ് സിനിമാ ലോകം.

 

View this post on Instagram

 

A post shared by Rashmika Mandanna (@rashmika_mandanna)

Tags: vijay devarakondarashmika mandana
Share
Tweet
Send
Share

Latest stories from this section

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

Latest News

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്!

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies